KOYILANDY DIARY.COM

The Perfect News Portal

മാനവ സംസ്കൃതി നേതൃത്വത്തിൽ വായന പക്ഷാചരണം നടത്തി

മാനവ സംസ്കൃതി നേതൃത്വത്തിൽ വായന പക്ഷാചരണം നടത്തി. കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണവും ചിത്രരചനാ മത്സര വിജയികൾക്കുള്ള ഉപഹാര സമർപ്പണവും നടന്നു. സി. കെ. ജി ഭവനിൽ നടന്ന പരിപാടി യു. കെ. രാഘവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സുധാകരൻ പറമ്പാട്ട് അധ്യക്ഷത വഹിച്ചു. കവിയും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി മുഖ്യപ്രഭാഷണം നടത്തി. മോഹൻദാസ് പാലോറ, വത്സലൻ എൻ. വി. സുമ ടീച്ചർ, അഡ്വ. വിജയൻ,  അഷ്റഫ് പുത്തൻ മരച്ചാലിൽ എന്നിവർ സംസാരിച്ചു.
Share news