താമരശ്ശേരിയിൽ ലോഡുമായെത്തിയ ലോറി ഡ്രൈവർക്ക് ക്രൂര മർദനം
കോഴിക്കോട്: താമരശ്ശേരിയിൽ ലോഡുമായി എത്തിയ ലോറി ഡ്രൈവറെ ക്രൂരമായി മർദിച്ചതായി പരാതി. മൈസൂരിൽ നിന്നും നൂറാംതോട്ടിലെ വീട്ടിലേക്ക് നിലത്ത് പാകുന്നതിനായിട്ടുള്ള ടൈൽസ് കയറ്റിവന്ന ലോറിയുടെ ഡ്രൈവർ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഷെമീർ ഷാജഹാനാണ് പരിക്കേറ്റത്. അടിവാരം നൂറാംതോട് വെച്ചാണ് മർദ്ദനമേറ്റത്. വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ടൈൽസ് പൊട്ടിയത് ചോദ്യം ചെയ്താണ് മർദിച്ചതെന്ന് പരാതിയിൽ പറയുന്നു.



