എളാട്ടേരി അരുൺ ലൈബ്രറിയുടെ വാർഷികാഘോഷ പരിപാടി സംഘടിപ്പിച്ചു

കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറിയുടെ വാർഷികാഘോഷ പരിപാടി സംഘടിപ്പിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു. അക്ഷരദീപം തെളിയിച്ചു കൊണ്ടാണ് ചടങ്ങിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. സ്വാഗതസംഘം ചെയർമാൻ പി. ചാത്തപ്പൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവും ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ പി. വേണു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു മുതിരക്കണ്ടത്തിൽ, വാർഡ് മെമ്പർ ജ്യോതി നളിനം, ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ, കെ. ജയന്തി, കെ. ധനീഷ്, കെ. ദാമോദരൻ, എൻ ശ്രീധരൻ എന്നിവർ സംസാരിച്ചു. പ്രദേശത്തെ വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച വ്യക്തികളെയും ഗ്രൂപ്പുകളെയും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും അനുമോദിച്ചു. വനിതാ വേദിയുടെ നേതൃത്വത്തിൽ ഫ്യൂഷൻ ഡാൻസ് അവതരിപ്പിച്ചു. തുടർന്ന് സുപ്രസിദ്ധ ഗസൽ ഗായിക സുസ്മിത ഗിരീഷ് അവതരിപ്പിച്ച മഞ്ഞണി പൂനിലാവ് സംഗീതം പരിപാടി അവതരിപ്പിച്ചു.

പ്രസിദ്ധ സാഹിത്യകാരന്മാരായ യുകെ കുമാരൻ, ചന്ദ്രശേഖരൻ തിക്കോടി, സോമൻ കടലൂർ, ഗായിക രശ്മി, പത്രപ്രവർത്തകൻ വിശ്വനാഥൻ, കന്മന ശ്രീധരൻ മാസ്റ്റർ, കെ ഗീതാനന്ദൻ തുടങ്ങിയവർ നൽകിയ ശബ്ദ സന്ദേശം ഉദ്ഘാടന സമ്മേളനത്തിൽ അവതരിപ്പിച്ചു. പ്രസിദ്ധ എഴുത്തുകാരി കെ പി സുധീര, കെ സുരേഷ് തുടങ്ങിയവർ ലൈബ്രറിക്ക് സമർപ്പിച്ച പുസ്തകങ്ങൾ ലൈബ്രറി ഭാരവാഹികളായ പി രാജൻ, വി കെ ദീപ, പി കെ മോഹനൻ എന്നിവർ ഏറ്റുവാങ്ങി.
