KOYILANDY DIARY

The Perfect News Portal

ലോക്‌സഭാ തെരഞ്ഞെടുപ്പ് വെള്ളിയാഴ്‌ചകളിൽനിന്ന്‌ മാറ്റിവയ്‌ണമെന്ന് മുസ്ലിം സംഘടനാ നേതാക്കൾ

കോഴിക്കോട്‌: ലോക്‌സഭാ തെരഞ്ഞെടുപ്പ് വെള്ളിയാഴ്‌ചകളിൽനിന്ന്‌ മാറ്റിവയ്‌ണമെന്ന് മുസ്ലിം സംഘടനാ നേതാക്കൾ സംയുക്ത പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. ആദ്യഘട്ട തെരഞ്ഞെടുപ്പ്‌ നടക്കുന്ന ഏപ്രിൽ 19 ഉം രണ്ടാം ഘട്ടമായ 26 ഉം വെള്ളിയാഴ്‌ചയാണ്‌. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ തെരഞ്ഞെടുപ്പിൽ രാജ്യത്തെ പ്രബല ന്യൂനപക്ഷമായ മുസ്ലിങ്ങൾക്ക് പൂർണമായും പങ്കെടുക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാവും. ഇത് വിവേചനവും ഭരണഘടനാവകാശ ലംഘനവുമാണ്.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലും ബൂത്ത് ഏജന്റുമാരിലുമുള്ള ആയിരക്കണക്കിന് വിശ്വാസികൾക്ക് ജുമുഅക്ക് പങ്കെടുക്കാൻ കഴിയില്ല. ഇത് മറ്റൊരു തിയതിയിലേക്ക് മാറ്റാൻ കേരളം കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷണറോട് ഇക്കാര്യം ഔദ്യോഗികമായി ആവശ്യപ്പെടണമെന്നും മതനിരപേക്ഷ കക്ഷികൾ ഇതിനായി സമ്മർദം ചെലുത്തണമെന്നും സംഘടനാനേതാക്കൾ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.

 

മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ (സമസ്ത), കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ (കേരള മുസ്ലിം ജമാഅത്ത്), ടി പി അബ്ദുള്ളക്കോയ മദനി (കെഎൻഎം), പി മുജീബ് റഹ്‌മാൻ (ജമാഅത്തെ ഇസ്ലാമി), തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി (ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ), പി എൻ അബ്ദുൾ ലത്തീഫ് മ്‌അദനി(വിസ്ഡം), എ നജീബ് മൗലവി (സംസ്ഥാന ജം ഇയ്യത്തുൽ ഉലമ), ഡോ. ഇ കെ അഹമദ് കുട്ടി (മർകസുദ്‌അവ), ഡോ. പി ഉണ്ണീൻ (എംഎസ്എസ്),  ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, കടക്കൽ അബ്ദുൽ അസീസ് മൗലവി, ഡോ. ഹുസൈൻ മടവൂർ, ടി കെ അഷ്റഫ്, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, ശിഹാബ് പൂക്കോട്ടൂർ, അബ്ദുൾ ലത്തീഫ് കരുമ്പിലാക്കൽ, ഇ പി അഷ്റഫ് ബാഖവി, പി മമ്മത് കോയ എന്നിവരാണ്‌ പ്രസ്‌താവനയിൽ ഒപ്പിട്ടത്‌.

Advertisements