മൂടാടി ഗ്രാമപഞ്ചായത്തിൽ മത്സ്യ തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്ത് 2023. 24 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി മത്സ്യ തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് സി. കെ. ശ്രീകുമാർ വിതരണോദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ റഫീഖ് പുത്തലത്ത് അധ്യക്ഷത വഹിച്ചു.

ബിരുദം – ബിരുദാനന്തര ബിരുദം – പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ ഗ്രാമസഭ മുഖാന്തരം തെരഞ്ഞെടുത്താണ് ലാപ്ടോപ് വിതരണം നടത്തിയത്. ഫിഷറീസ് സബ് ഇൻസ്പെക്ടർ ജയപ്രകാശ് സ്വാഗതം പറഞ്ഞു.
