കൊല്ലം കുന്ന്യോറമലയിൽ വീണ്ടും മണ്ണിടിഞ്ഞു
കൊയിലാണ്ടി: കൊല്ലം കുന്ന്യോറമലയിൽ വീണ്ടും മണ്ണിടിഞ്ഞു. ബൈപ്പാസ് റോഡിൽ ഇന്നലെ മണ്ണിടിഞ്ഞ അതേ സ്ഥലത്ത് തന്നെയാണ് ഇന്ന് വീണ്ടും മണ്ണിടിഞ്ഞത്. 15 മീറ്റർ ഉയരത്തിൽ ഇന്നലെ മണ്ണിടിഞ്ഞ് റോഡ് പൂണ്ണമായും മണ്ണിനടിയിലായിരുന്നു. അതിന് മുകളിലേക്കണ് ഇന്ന് വീണ്ടും മണ്ണിടിഞ്ഞത്. സംഭവത്തിൽനാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ് വാഗാഡ് കമ്പനിയുടെ അശാസ്ത്രീയ മണ്ണെടുപ്പാണ് അപകടകാരണമെന്ന് നാട്ടുകാർ ഒരു വർഷം മുമ്പെ ആരോപിച്ചിരുന്നു.

വീണ്ടും മണ്ണിടിഞ്ഞതോടെ തൊട്ടടുത്തുള്ള വീടുകൾക്ക് ഭീഷണിയായിരിക്കുകയാണ്. റോഡിന് ഇരു വശത്തുമായി ഏകദേശം 13 ഓളം വീടുകളാണ് സത്ഥിതിചെയ്യുന്നത്. ഇവർക്ക് താമസിക്കാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഏത് സമയത്തും വീടുകൾ മണ്ണിനടിയിലാകുന്ന ഗുരുതരാവസ്ഥയിലാണ് കുന്ന്യോറമല നിവാസികൾ

സർവ്വീസ് റോഡും മെയിൻ റോഡും പൂർണ്ണമായും മണ്ണിനടിയിലാണുളളത്. സമീപ പ്രദേശത്തേക്ക് പോകാൻ നാട്ടുകാർ ഈ റോഡാണ് ഇപ്പോൾ ഉപയോഗിച്ചുവരുന്നത്. ബാക്കിയുളള ഭാഗവും എത് നിമിഷവും നിലംപൊത്തുന്ന അവസ്ഥയിലാണുള്ളത്. ഇത് വൻ അപകടസാധ്യതയാണ് ഉണ്ടാക്കുക.


