കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി ഹജ്ജിന് പോകുന്നവർക്ക് യാത്രയയപ് നൽകി

കൊയിലാണ്ടി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി പരിശുദ്ധ ഹജ്ജിന് പോകുന്ന സജീവ പ്രവർത്തകർക്ക് യാത്രയയപ് നൽകി. കൊയിലാണ്ടി മദ്രസത്തുൽ ബദ്രിയ ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡണ്ട് എം കെ മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.

സിദ്ധീഖ് കൂട്ടുമുഖം, റസാഖ് മേലടി, എ ടി നൗഫൽ, യു. എ ബക്കർ, സി.എച്ച് അബ്ദുള്ള, ആർവി അബ്ദുൽ ഹമീദ് മൗലവി എന്നിവർ ആശംസകൾ നേർന്നു. ഹജ്ജിന് പോകുന്ന ഷറഫുദ്ധീൻ എം സി, എം കെ അബ്ദുറഹിമാൻ, എസ് വി അഷ്റഫ്, ലത്തീഫ് കോട്ടക്കൽ, എ. എം പി ബഷീർ എന്നിവർ മറുപടി പ്രസംഗം നടത്തി. ഹാഷിം തങ്ങൾ സ്വാഗതം പറഞ്ഞു. ആർവി ഉസ്താദിൻറ ഭക്തിനിർഭരമായ പ്രാർത്ഥനക്ക് ശേഷം മാമുക്കോയ നന്ദി പറഞ്ഞു.

