കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ കുടുംബ ക്ഷേമനിധി വിതരണം ചെയ്തു

കോഴിക്കോട്: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ കുടുംബ ക്ഷേമനിധി വിതരണം ചെയ്തു. കോഴിക്കോട് എം എസ് എസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് വ്യവസായ പ്രമുഖൻ പി കെ അഹമ്മദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് കെ.കെ അബുള്ള അദ്ധ്യക്ഷത വഹിച്ചു.

പാറപ്പള്ളി ദഅവ കോളേജ് പ്രൻസിപ്പൾ സുഹൈൽ ഹൈതമി, പി കെ മാനു സാഹിബ്, സിദ്ധീഖ് കൂട്ടു മുഖം, പി കെ അക്ബർ സിദ്ധീഖ്, എൻ എ മുനീർ, ഫത്താഹ് തയ്യിൽ, എപി. സലാം, കെ.സി റഫീഖ് ‘ഷറഫുദ്ധീൻ, പി.പി.പി സലിം, മഹമൂദ് പെരുമ്പ, സജ്ബീർ, നയിം ഖാദ്രി എൻ കെ റസാഖ് എന്നിവർ പ്രസംഗിച്ചു.

സുബൈർ ഹാജി. യു.എ. ബക്കർ, ബഷീർ അമേത്ത്, അബ്ദുസലാ, എം കെ മുസ്തഫ, ടിയം ഇസ്ഹാഖ്, അസീസ് ഹാജി, ദിലീപ് കോട്ടപ്പുറം, ഉമ്മർ, സലീം അറക്കൽ എന്നിവർ ക്ഷേമനിധി വിതരണം ചെയ്തു. ഖാലിദ് മൗലവി പ്രാർത്ഥന നടത്തി. ജനറൽ സെക്രട്ടറി റസാഖ് മേലടി സ്വാഗതവും എ വി മുസ്തഫ നന്ദിയും പറഞ്ഞു.
