പെരുവട്ടൂർ കുഴിച്ചാൽ നഗർ സാംസ്കാരിക നിലയം ഉദ്ഘാടനം ചെയ്തു
.
കൊയിലാണ്ടി നഗരസഭ പെരുവട്ടൂർ കുഴിച്ചാൽ നഗർ സാംസ്കാരിക നിലയത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സുധാ കിഴക്കേ പാട്ട് നിർവഹിച്ചു. വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ അധ്യക്ഷത വഹിച്ചു. മുൻ കൗൺസിലർ എ കെ രമേശൻ, ഗംഗാധരൻ പി കെ, രാമദാസൻ ടി പി, എൽ ജി ലിജീഷ്, പി കെ ബാലൻ നായർ, രാമകൃഷ്ണൻ മാസ്റ്റർ, ആവണി, പത്മരാജ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വാർഡ് കൗൺസിലർ ചന്ദ്രിക ടി ശ്രേയസ്സ് സ്വാഗതവും രാജു കുഴിച്ചാലിൽ നന്ദിയും പറഞ്ഞു.



