KOYILANDY DIARY.COM

The Perfect News Portal

യദുവിനെതിരെ നടി റോഷ്നയുടെ പരാതിയില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നടി റോഷ്നയുടെ പരാതിയില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വണ്ടിയോടിച്ചത് യദു തന്നെയെന്നും യദു സ്ഥിരീകരണ മൊഴി നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്ടക്ടറുടേയും മൊഴി രേഖപ്പെടുത്തി ഗതാഗത മന്ത്രിക്കാണ് റിപ്പോര്‍ട്ട് നല്‍കിയത്. അന്തിമ റിപ്പോര്‍ട്ട് ഉടന്‍ നല്‍കും. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരായ നടി റോഷ്‌നയുടെ പരാതി ശരിവെയ്ക്കുന്ന വിവരം പുറത്തുവന്നിരുന്നു. ജൂണ്‍ 19 ന് RPE 492 ബസ് ഓടിച്ചത് യദുവെന്ന് സ്ഥിരീകരിച്ചു.

ഡിപ്പോയിലെ ഷെഡ്യുള്‍ വിവരങ്ങള്‍ ലഭിച്ചു. ജൂണ്‍ 18 ന് തിരുവനന്തപുരം ഡിപ്പോയില്‍ നിന്നും വഴിക്കടവിലേക്ക് യാത്ര തിരിച്ചു. തിരികെ സഞ്ചരിച്ചത് 19നാണ്. 19ന് കുന്നംകുളത്തു അപമാനിക്കപ്പെട്ട സംഭവം ഉണ്ടായെന്നായിരുന്നു റോഷ്നയുടെ ആരോപണം. തിരുവനന്തപുരം-കൊല്ലം-ആലപ്പുഴ-എറണാകുളം-തൃശൂര്‍-പെരിന്തല്‍മണ്ണ-മഞ്ചേരി – നിലമ്പൂര്‍-വഴിക്കടവ് എന്നതായിരുന്നു റൂട്ട്. സംഭവത്തില്‍ കെഎസ്ആര്‍ടിസി ആഭ്യന്തര അന്വേഷണം തുടങ്ങി.

 

Share news