KOYILANDY DIARY

The Perfect News Portal

തുടർച്ചയായി അപകടങ്ങളുണ്ടാക്കുന്ന ഡ്രൈവർമാരുടെ പട്ടിക തയ്യാറാക്കാൻ കെഎസ്ആർടിസി

കൊല്ലം: സ്ഥിരമായി അപകടങ്ങളുണ്ടാക്കുന്ന ഡ്രൈവർമാരുടെ പട്ടിക തയ്യാറാക്കി തുടർച്ചയായ പരിശീലനം നൽകാൻ ഒരുങ്ങി കെ.എസ്.ആർ.ടി.സി. വലിയ അപകടങ്ങളിൽപ്പെടുന്ന ഡ്രൈവർമാർക്ക് തിരുത്തൽ പരിശീലനവും നല്കും.  
തുടർച്ചയായി അപകടമുണ്ടാക്കുന്നവർ, കൂടുതൽ അപകടമുണ്ടാക്കിയവർ എന്നിങ്ങനെ ഡ്രൈവർമാരുടെ പട്ടികയുണ്ടാക്കി പരിശീലനത്തിന് അയയ്ക്കുന്നുണ്ട്.  പരിശീലനം നേടിയവർ മൂന്നുമാസത്തിനകം വീണ്ടും അപകടമുണ്ടാക്കിയാൽ പ്രത്യേക പട്ടികയിൽ ഉൾപ്പെടുത്തും.
 
Advertisements
തിരുവനന്തപുരം സെൻട്രൽ, കൊട്ടാരക്കര, കോഴിക്കോട്, എറണാകുളം യൂണിറ്റുകളിലെ ബസുകൾ കൂടുതലായി അപകടത്തിൽപ്പെടുന്നതായാണ് കോർപ്പറേഷൻ കണ്ടെത്തിയിരിക്കുന്നത്. ഈ യൂണിറ്റുകളിലെ ഡ്രൈവർമാർക്ക് തുടർ പരിശീലനം നൽകുന്നുണ്ട്. അപകടമുണ്ടാക്കുന്നയാളിന്റെ പേര്, അപകടകാരണം, ഡ്രൈവർക്കെതിരേ സ്വീകരിച്ച നടപടി എന്നിവ മാനേജിങ് ഡയറക്ടർക്ക് റിപ്പോർട്ട് നലകും.