കോഴിക്കോട് റൂറൽ ജില്ല പോലീസ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് യോഗം നടത്തി

കൊയിലാണ്ടി: കോഴിക്കോട് റൂറൽ ജില്ല പോലീസ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് യോഗം നടത്തി. സംഘത്തിൽ ദീർഘകാലം ഡയറക്ടർ ബോർഡ് അംഗമായും, വൈസ് പ്രസിഡണ്ടായും പ്രവർത്തിച്ച സബ് ഇൻസ്പെക്ടർ ശിവാനന്ദൻ ഇ. പി 31ന് സർവീസിൽ നിന്ന് വിരമിക്കും. സൊസൈറ്റിയുടെ തുടക്കം മുതൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി ജോലി ചെയ്യുന്ന റിട്ട. സബ് ഇൻസ്പെക്ടർ പി ശ്രീധരനും ബുധനാഴ്ച കൊയിലാണ്ടിയിൽ വെച്ച് നടന്ന ചടങ്ങിൽ യാത്രയയപ്പ് നൽകി.

കൊയിലാണ്ടി മുനിസിപ്പാലിറ്റി പ്രതിപക്ഷ പാർട്ടി നേതാവും കൊയിലാണ്ടി സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡണ്ടുമായ പി. രത്നവല്ലി ടീച്ചർ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡണ്ട് വി.പി അനിൽകുമാർ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി സഹകരണ സംഘം അസി. രജിസ്റ്റർ ജി. ഗീതാനന്ദൻ മുഖ്യപ്രഭാഷണം നടത്തി.

കൊയിലാണ്ടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പ്രദീപ് കുമാർ, സൊസൈറ്റിയുടെ മുൻ പ്രസിഡണ്ട് വി കെ നാരായണൻ, മുൻ വൈസ് പ്രസിഡണ്ട് കെ. പി സുധാകരൻ, മുൻ ഡയറക്ടർ ബോർഡ് അംഗം എം. കെ പുരുഷോത്തമൻ, സഹകരണസംഘം കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ ശ്രീമതി ഷൈമ, മണിലാൽ. എന്നിവർ ആശംസയും സർവീസിൽ നിന്ന് വിരമിക്കുന്ന ഇ. പി ശിവാനന്ദൻ, പി ശ്രീധരൻ എന്നിവർ മറുപടി പ്രസംഗവും നടത്തി. യോഗത്തിൽ സംഘം വൈസ് പ്രസിഡണ്ട് പി. രാജേഷ് സ്വാഗതവും എം കെ ബീന നന്ദിയും പറഞ്ഞു.
