കൊയിലാണ്ടി ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം 2025 ഒക്ടോബർ 21, 22 തീയതികളിലായി നടക്കും

.
കൊയിലാണ്ടി ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം 2025 ഒക്ടോബർ 21, 22 തീയതികളിലായി പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും. ഒക്ടോബർ 21 ചൊവ്വാഴ്ച സാമൂഹ്യശാസ്ത്ര മേള, പ്രവൃത്തിപരിചയ മേള, ഐ.ടി മേള എന്നിവയും ഒക്ടോബർ 22 ബുധനാഴ്ച ശാസ്ത്രമേള, ഗണിത ശാസ്ത്രമേള എന്നിവയുമാണ് നടക്കുക. ഉപജില്ലയിലെ 76 വിദ്യാലയങ്ങളിൽ നിന്നെത്തുന്ന 3500 ലധികം ശാസ്ത്ര പ്രതിഭകൾ പ്രൈമറി തലം മുതൽ ഹയർ സെക്കണ്ടറി തലം വരെ വിവിധ വിഭാഗങ്ങളിലായി 261 ഇനങ്ങളിൽ 2 ദിവസങ്ങളിലായി ശാസ്ത്ര മത്സരങ്ങളിൽ പങ്കെടുക്കും.
.

ശാസ്ത്രപ്രതിഭകൾക്ക് തങ്ങളുടെ ശാസ്ത്രവൈഭവം പ്രകടിപ്പിക്കുവാൻ സാധ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയതായി സംഘാടകർ അറിയിച്ചു. ശാസ്ത്രമേളയുടെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്യുമെന്നും വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കുമെന്നും സംഘാടകർ അറിയിച്ചു.

സംഘാടകസമിതി ചെയർമാൻ ഷീബ മലയിൽ (പ്രസിഡണ്ട് ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത്) ജന: കൺവീനർ ചിത്രേഷ് പി.ജി (പ്രിൻസിപ്പൽ പൊയിൽക്കാവ് HSS), ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം. കെ. മഞ്ജു, കെ. സി. ബീന (HM PHSS), രോഷ്നി ആർ (HM PUPS), നിഷിത്ത് കുമാർ എം (PTA പ്രസിഡണ്ട് PHSS), അഖിൽ സി. വി (PTA പ്രസിഡണ്ട് PUPS), പബ്ലിസിറ്റി കൺവീനർ കിരൺ കെ. എസ്, എൻ.ഡി പ്രജീഷ്, ഗണേശൻ കക്കഞ്ചേരി, പി. കെ രാധാകൃഷ്ണൻ, കെ. വി. ഹേമ ബിന്ദു, സായൂജ് ശ്രീമംഗലം, രൂപേഷ് മഠത്തിൽ എന്നിവർ പങ്കെടുത്തു.
