KOYILANDY DIARY.COM

The Perfect News Portal

വികസന നേട്ടങ്ങൾ അക്കമിട്ട് നിരത്തി കൊയിലാണ്ടി നഗരസഭ വികസന സദസ്

.
കൊയിലാണ്ടി: നവ കേരള സൃഷ്ടിക്കായി സംസ്ഥാന സർക്കാരിനൊപ്പം കൊയിലാണ്ടി നഗരസഭയിൽ നടത്തിയ വികസന-ക്ഷേമ പ്രവർത്തനങ്ങൾ വിലയിരുത്തുവാനും തുടർന്നുള്ള വികസന പ്രവർത്തനങ്ങളെ സംബന്ധിച്ച് ജനങ്ങളുമായി സംവദിക്കാനുമായി സംഘടിപ്പിച്ച കൊയിലാണ്ടി നഗരസഭയുടെ വികസന സദസ്സ് ടി.പി. രാമകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ പ്രോഗ്രസ്സ് റിപ്പോർട്ടിന്റെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു.
.
.
1995ൽ നഗരസഭയായി ഉയർത്തപ്പെട്ട കൊയിലാണ്ടിയിൽ  കഴിഞ്ഞ 30 വർഷക്കാലത്തെ വികസന പ്രവർത്തനങ്ങൾ സദസ്സിൽ ഉയർത്തിക്കാട്ടി. തുടർന്ന് നടന്ന ഓപ്പൺ ഫോറത്തിൽ ഭാവിയിൽ ചെയ്യേണ്ടുന്ന വികസന പ്രവർത്തനങ്ങൾ സൂചിപ്പിച്ചുകൊണ്ട് ജനങ്ങൾ മുന്നോട്ടുവന്നത് ഏറെ ശ്രദ്ധേയമായി. ടൗൺഹാളിൽ നടന്ന വികസന സദസ്സിൽ നഗരസഭാ അധ്യക്ഷ സുധാ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. റിസോഴ്സ് പേഴ്സൺ ഗിരീഷ് കുമാർ സംസ്ഥാന സർക്കാറിൻ്റെ വികസന പ്രവർത്തന അവതരണവും നഗരസഭാ സെക്രട്ടറി എസ്. പ്രദീപ്  നഗരസഭയുടെ വികസന നേട്ടങ്ങളും അവതരിപ്പിച്ചു.
.
.
ഓപ്പൺ ഫോറത്തിൽ ജില്ലാ ആസൂത്രണ സമിതി അംഗം എ.സുധാകരൻ മോഡറേറ്ററായി. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ സ്വാഗതവും അസി. എഞ്ചിനീയർ കെ. ശിവപ്രസാദ് നന്ദിയും പറഞ്ഞു.
രാഷ്ട്രീയ പാർട്ടി നേതാക്കളായ ടി.കെ. ചന്ദ്രൻ, എസ്. സുനിൽ മോഹൻ, സി. സത്യ ചന്ദ്രൻ, ടി.കെ. രാധാകൃഷ്ണൻ, സ്ഥിരം സമിതി അധ്യക്ഷരായ കെ.എ. ഇന്ദിര, കെ. ഷിജു , ഇ.കെ. അജിത്, സി. പ്രജില, നിജില പറവക്കൊടി എന്നിവർ സന്നിഹിതരായിരുന്നു.
.
Share news