KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ ‘നാഗരികം’ സംഘാടക സമിതിയോഗം

കൊയിലാണ്ടി നഗരസഭ നാഗരികം 2023 ഓണം വിപണനമേള സംഘാടക സമിതിയോഗം ചേർന്നു. നഗരസഭ ഇ എം എസ് ടൗൺഹാളിൽ ചേർന്ന യോഗം വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ ഷിജുമാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
യോഗത്തിൽ ശശി കോട്ടിൽ, പി. കെ. ഭരതൻ, അനീഷ് മണമൽ. സൗത്ത് CDS ചെയർപേഴ്സൺ വിബിന എന്നിവർ പങ്കെടുത്തു. മേള ആഗസ്ത് 19 മുതൽ 28 വരെ കൊയിലാണ്ടി ടൗൺ ഹാളിൽ നടക്കും. മേളയുടെ ഭാഗമായി ഓണം വിപണനമേള, കലാ സാംസ്കാരിക സദസ് എന്നിവ അരങ്ങേറും. വിവിധ മേഖലകളിലെ പ്രതിഭകൾ വേദിയെ സമ്പന്നമാകും. നോർത്ത് CDS ചെയർപേഴ്സൺ ഇന്ദുലേഖ സ്വാഗതവും കുടുംബശ്രീ മെമ്പർ സെക്രട്ടറി ലിജോയ് ലൂയിസ്  നന്ദിയും പറഞ്ഞു.
Share news