കൊയിലാണ്ടി നഗരസഭ ഭിന്നശേഷി സഹായ ഉപകരണ നിർണയ മെഡിക്കൽ ക്യാമ്പ്
കൊയിലാണ്ടി: നഗരസഭ വാർഷിക പദ്ധതി 2023-24 ഭിന്നശേഷി സഹായ ഉപകരണ നിർണയ മെഡിക്കൽ ക്യാമ്പ് 2023 ഒക്ടോബർ 17 ന് രാവിലെ മുതൽ മുനിസിപ്പൽ ടൌൺ ഹാൾ പാർക്കിംഗ് ഗ്രൗണ്ടിൽ വെച്ച് നടത്തുന്നു. നഗരസഭാ ചെയർപേർസണൽ സുധ കിഴക്കെപ്പാട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

രജിസ്റ്റർ ചെയ്ത മുഴുവൻ പേരും ആധാർ കാർഡ്, മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ബാങ്ക് പാസ്സ് ബുക്ക് (കോപ്പികൾ) സഹിതം ഹാജരാകേണ്ടതാണ്.
