KOYILANDY DIARY

The Perfect News Portal

കോരപ്പുഴ ഗവ. ഫിഷറീസ് യുപി സ്കൂൾ ലഹരി വിരുദ്ധ ദിനം ആചരിച്ചു

കോരപ്പുഴ ഗവൺമെൻറ് ഫിഷറീസ് യുപി സ്കൂൾ ലോക ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളുടെ ആചരിച്ചു .രാവിലെ 9:45 പ്രത്യേക അസംബ്ലി നടത്തി ഹെഡ്മിസ്ട്രസ്  മിനി. എൻ. വി ലഹരി വിരുദ്ധ സന്ദേശം നൽകി. ജാഗ്രത ബ്രിഗേഡ് കൺവീനർ അമേഘ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പേരാമ്പ്ര എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റൻ്റ് എക്സൈസ് ഓഫീസർ ബാബു  കുട്ടികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തു.
കുട്ടികൾ തയ്യാറാക്കിയ ലഹരി വിരുദ്ധ സന്ദേശങ്ങൾ എഴുതിയ പോസ്റ്ററുകളും പ്ലക്കാർഡുകളുമായി JRC യുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന ഫ്ലാഷ് മോബ് അവതരിപ്പിച്ചു. അധ്യാപകരായ ധന്യ, ദിവ്യ, ഷീന, ലയ, സയന, ഷെറീന എന്നിവർ നേതൃത്വം നൽകി.