കോൽക്കളി പരിശീലനം ആരംഭിച്ചു

കൊയിലാണ്ടി: വജ്രജൂബിലി ഫെല്ലോഷിപ്പിൻ്റെ ഭാഗമായി പന്തലായനി ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ കോൽക്കളി പരിശീലനം ആരംഭിച്ചു. പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് ചൈത്ര വിജയൻ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് മെമ്പർ ടി.എം. രജില, വനിത ക്ഷേമ ഓഫീസർ ബിന്ദു എന്നിവർ സംസാരിച്ചു. വജ്രജൂബിലി ഫെല്ലോഷിപ്പ് കോ. ഓർഡിനേറ്റർ ഫാസിൽ സ്വാഗതവും പ്രൊജക്ട് അസിസ്റ്റൻറ് സിൻസി രാജ് നന്ദിയും പറഞ്ഞു.
