KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ജിവിഎച്ച്എസ്സ് എസ്സ് ക്യാമ്പസ് ശുചീകരിച്ചു

കൊയിലാണ്ടി: പുതിയ അധ്യയന വർഷത്തിൽ സുരക്ഷിതവും ശുചിത്വ പൂർണവുമായ സ്കൂൾ ക്യാമ്പസ് ഒരുക്കുന്നത്തിൻ്റെ ഭാഗമായി കൊയിലാണ്ടി ജി വി എച്ച് എസ്സ് എസ്സ് ക്യാമ്പസ് ശുചീകരിച്ചു. പി ടിഎ, എസ്സ് എം സി, മദർ പി ടി എ, എസ്സ് എഫ് ഐ വളണ്ടിയർമാർ, വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർ ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തു. വാർഡ് കൗൺസിലർ എ ലളിത ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് സുചീന്ദ്രൻ വി, എസ്സ് എം സി ചെയർമാൻ ഹരീഷ്, പ്രിൻസിപ്പൽ എൻ വി പ്രദീപ് കുമാർ, ബിജേഷ് യു, അശോകൻ കെ, ഷജിത ടി, ഷിജു ഒ കെ എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി.
Share news