KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി വൊക്കേഷണൽ ഹയർസെക്കണ്ടറി ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു

ഹെൽപ്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു.. കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ (ബോയ്സ്) ഹയർസെക്കൻഡറി വൊക്കേഷണൽ വിഭാഗത്തിന്റെ സൗജന്യ ഓൺലൈൻ അപേക്ഷ ഫോറം തയ്യാറാക്കി കൊടുക്കുന്നതിനാവശ്യമായ ഹെൽപ്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു. വിവിധ കോഴ്സുകളെ കുറിച്ച് വിശദീകരിക്കുന്നതോടൊപ്പം കുട്ടികൾക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും നൽകുന്നതിന് ഹെൽപ്പ് ഡെസ്ക് സഹായിക്കുന്നു. 
ഒന്നാം വർഷ ഹയർ സെക്കണ്ടറി (വൊക്കേഷണൽ) പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പിക്കുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യമാണ് സ്കൂളുകളും കോഴ്സുകളും  തിരഞ്ഞെടുക്കുന്നത്. കൂടുതൽ താൽപര്യമുള്ള കോഴ്സ് ആദ്യമായും പിന്നീടുള്ള കോഴ്സുകൾ താൽപര്യമനുസരിച്ച് താഴേയുമായാണ് ഫിൽ ചെയ്യേണ്ടത്.
Advertisements
  • സയൻസ് വിഭാഗത്തിൽപ്പെട്ട താഴെ പറയുന്ന 3 സുപ്രധാന കോഴ്സുകളാണ്  GVHSS കൊയിലാണ്ടി ( School Code 911012) യിലുള്ളത്.
  • 1. FTCP ( Course Code 10)
  • പഠിക്കേണ്ട പ്രധാന വിഷയങ്ങൾ: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് കമ്പ്യൂട്ടർ ടെക്നോളജി തിയറിയും കമ്പ്യൂട്ടർ ലാബും.
  • 2. TTI ( Course Code 50)
  • പഠിക്കേണ്ട പ്രധാന വിഷയങ്ങൾ: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇൻ്റർനെറ്റ് ഓഫ് തിംഗ്സ് തിയറിയും ലാബും.
  • 3. PGL (Code 16)
  • പഠിക്കേണ്ട പ്രധാന വിഷയങ്ങൾ: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പ്ലമ്പർ ടെക്നോളജി തിയറിയും  ലാബും.
മൂന്നും സയൻസ് വിഷയങ്ങളായത് കൊണ്ട് തന്നെ ഏറ്റവും ഉയർന്ന പൊസിഷനിലാണ്. തുടർ പഠനം മെഡിക്കൽ ഒഴികെയുള്ള ഏത് മേഖലയിലും സാധ്യമാണ്. (ഈ വർഷം മുതൽ ബയോളജി അധികമായെടുത്ത് പഠിച്ചാൽ മെഡിക്കൽ മേഖലയിലേക്കും പോകാവുന്നതാണ്)
 സംസ്ഥാന സർക്കാറിൻ്റെ ഹയർ സെക്കണ്ടറി ബോർഡ് നൽകുന്ന +2 സർട്ടിഫിക്കറ്റിനോടൊപ്പം അന്താരാഷ്ട്ര അംഗീകാരമുള്ള കേന്ദ്ര NSQF (National Skill Qualification Framework) സ്കിൽ സർട്ടിഫിക്കറ്റ് കൂടി ലഭിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
ഈ സ്കിൽ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട മേഖലയിൽ തൊഴിൽ നേടുന്നതിന് ഏറ്റവും സഹായകരമാണ്.
ഇതിന് പുറമെ സർക്കാർ സ്ഥാപനങ്ങളായ Keltron Computers, Telecom Department. IIIC ചവറ എന്നീ സ്ഥാപനങ്ങളിൽ നിന്നും വിദഗ്ധരായ ട്രയിനർമാരുടെ ശിക്ഷണത്തിൽ 7 ദിവസത്തെ ട്രയിനിംഗും (On the Job Training) അതിൻ്റെ മറ്റൊരു സർട്ടിഫിക്കറ്റും ലഭിക്കുന്നതാണ്. (ട്രയിനിംഗ് സെൻ്റർ ഫീസും സർക്കാർ നൽകുന്നതാണ്)
മാത്രമല്ല പഠന മേഖലയുമായി ബന്ധപ്പെട്ട കമ്പനി / സ്ഥാപനത്തിലേക്കുള്ള Industrial Visit (I V),Tour, Club Activities,NSS, Career guidance and Counseling Cell, Skill Expo, Job fair, Celebrations എന്നിവയെല്ലാം ഈ കോഴ്സുകളുടെ പ്രത്യേകതയാണ്.
കൂടുതൽ വിവരങ്ങൾക്ക് Help desk മായി ബന്ധപ്പെടുക.
9846249370, 9567967174, 9446201000