KOYILANDY DIARY.COM

The Perfect News Portal

കുളങ്ങളും, ജലാശയങ്ങളും, നീർച്ചാലുകളും സംരക്ഷിക്കാൻ സമഗ്ര പദ്ധതിയുമായി കൊയിലാണ്ടി നഗരസഭ

കൊയിലാണ്ടി: കുളങ്ങളും, ജലാശയങ്ങളും, നീർച്ചാലുകളും സംരക്ഷിക്കാൻ സമഗ്ര പദ്ധതിയുമായി കൊയിലാണ്ടി നഗരസഭ. നഗരസഭയ്ക്ക് വിട്ടു കിട്ടിയിട്ടുള്ള 5 കുളങ്ങളുടെ നവീകരണ നിർമ്മാണ പ്രവർത്തികൾ നടന്നുകൊണ്ടിരിക്കുകയാണ്. കൊല്ലത്തെ നാണംചിറ. പന്തലായനിയിലെ നമ്പിവീട്ടിൽ കുളം അണേലയിലെ ചെട്ടിയാട്ടിൽ കുളം, കോമത്തു കരയിലെ തച്ചംവള്ളിക്കുളം. ഒറ്റക്കണ്ടത്തെ വടക്കുമ്പാട്ട് ഇല്ലംകുളം എന്നിവ ഒരു കോടി രൂപ ചെലവിലാണ് നവീകരണ പ്രവർത്തി നടന്നുകൊണ്ടിരിക്കുകയാണ്.
കൊല്ലത്ത് താന്നിക്കുളം ഉൾപ്പെടെ സ്വകാര്യ വ്യക്തികളുടെ കുളങ്ങൾ ശുചീകരിക്കാനും നവീകരിക്കാനും ആവശ്യമായ ഇടപെടലുകൾ നഗരസഭ നടത്തിക്കൊണ്ടിരിക്കുകയാണ്. നഗരസഭയിലെ വിവിധ തോടുകളായ വായനാരി തോട്, കൂമൻ തോട്, അരീക്കൽ തോട് എന്നിവ നവീകരിക്കുന്നതിനായി 1 കോടി രൂപയുടെ പ്രവർത്തി നടന്നുകൊണ്ടിരിക്കുന്നു.
 2017 കാലത്ത് 6000 പരം മഴക്കുഴികൾ നിർമ്മിച്ചുകൊണ്ട് ജല സംരക്ഷണ പ്രവർത്തനങ്ങൾക്ക് നഗരസഭ മാതൃകയായിരുന്നു. കൂടാതെ ഓരോ വർഷവും ജലസംരക്ഷണ സന്ദേശം ഉയർത്തിക്കൊണ്ട് ജലസാക്ഷരതയും ജലസഭകളും സംഘടിപ്പിച്ചു. ജലസംരക്ഷണത്തിന്റെ സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നഗരസഭ നടത്തിക്കൊണ്ടിരിക്കുകയാണ്.
രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി 40 ലക്ഷം രൂപ ചെലവിൽ ടാങ്കറിൽ കുടിവെള്ള വിതരണം നടത്തികൊണ്ടിരിക്കുന്നു . നഗരത്തിൽ എത്തുന്നവർക്ക് ശുദ്ധജലം വിതരണം ചെയ്യുന്നതിനായി  ബസ്റ്റാൻഡിൽ  പ്രത്യേക കുടിവെള്ള കിയോസ്കും ഏർപ്പെടുത്തിയിട്ടുണ്ട്.
സ്വകാര്യ വ്യക്തികളുടെ കുളങ്ങൾ ഏറ്റെടുക്കുന്നതിനും നവീകരിക്കുന്നതിനും, തൊഴിലുറപ്പ്, ഹരിത കർമ്മസേന. റസിസൻസ് അസോസിയേഷൻ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ ജനകീയമായി പദ്ധതികൾ തയ്യാറാക്കുമെന്ന് ചെയർപേഴ്സൺ കെ പി. സുധയും വൈസ് ചെയർമാൻ അഡ്വ. കെ.സത്യനും അറിയിച്ചു.
Share news