KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ മഴക്കാലപൂർവ്വ ശുചീകരണത്തിന് വിപുലമായ ഒരുക്കങ്ങൾ

കൊയിലാണ്ടി നഗരസഭയിൽ മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. മെയ് 15 മുതൽ 31 വരെ നഗരസഭയിൽ തീവ്ര ശുചീകരണ പരിപാടികൾ ആസൂത്രണം ചെയ്തു. മെയ്- 18, 19 തിയ്യതികളിൽ 44 വാർഡുകളിലും ചെറു ടൗണുകളും വിപുലമായ രീതിയിൽ സന്നദ്ധ സംഘടനകൾ, യുവജന സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേന, എന്നിവരുടെ സഹകരണത്തോടെ ശുചീകരണം നടത്തും.
 
  • മെയ് 25 ന് വൻ ജനപങ്കാളിത്തത്തോടെ കൊയിലാണ്ടി നഗരം ശുചീകരിക്കും.
  • എല്ലാ ഞാറാഴ്ച്ചയും ഡ്രൈ ഡെ ആചരിക്കും.
  • നഗരസഭയിലെ മുഴുവൻ കിണറുകളും ക്ലോറിനേഷൻ നടത്തും
  • മുഴുവൻ വിദ്യാലയങ്ങളും, ഓഫീസുകളും, വ്യാപാര സ്ഥാപനങ്ങളും ശുചീകരിക്കും.
  • മെയ് 31ന് സമ്പൂർണ ശുചിത്വ പ്രഖ്യാപനം നടത്തും.
Advertisements
യോഗം നഗരസഭ ചെയർപേഴ്സൺ സുധ കെ.പി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ സത്യൻ അദ്ധ്യഷത വഹിച്ചു. സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ കെ ഷിജു മാസ്റ്റർ, ഇ കെ അജിത്ത് മാസ്റ്റർ, നിജില പറവകൊടി, കൗൺസിലർ വൈശാഖ് കെ.കെ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. വിനോദ്, മെഡിക്കൽ ഓഫീസർ ഡോ: ഷീബ കെ.ജെ, ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രദീപ് മരുതേരി, സി രാജേഷ്, ബിന്ദുകല എന്നിവർ സംസാരിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി പ്രജില സ്വാഗതം പറഞ്ഞു.
യോഗത്തിൽ കൗൺസിലർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വാർഡ് ശുചിത്വ സമിതി കൺവീനർമാർ, വാർഡ് വികസന സമിതി കൺവീനർമാർ , തൊഴിലുറപ്പ് മേറ്റുമാർ, ഹരിത കർമ്മ സേന പ്രതിനിധികൾ, വ്യാപാരി വ്യവസായി സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. നഗരസഭ സെക്രട്ടറി ശ്രീമതി ഇന്ദു എസ് ശങ്കരി പ്രവർത്തന പദ്ധതി അവതരിപ്പിച്ചു. നഗരസഭ ക്ലീൻ സിറ്റി മാനേജർ ടി.കെ സതീഷ് കുമാർ നന്ദി പറഞ്ഞു.