വിദ്യാഭ്യാസ മുന്നേറ്റത്തിന് കെഎംസിസിയുടെ പ്രവർത്തനം മഹത്തരം: പി എം എ സലാം

കൊയിലാണ്ടി: കേരളത്തിൽ പിന്നോക്ക മത ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് കെഎംസിസികൾ നടത്തുന്ന പ്രവർത്തനം മഹത്തരവും അഭിനന്ദനാർഹവുമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. കൊയിലാണ്ടി നിയോജകമണ്ഡലം കുവൈത്ത് കെ എം സി സി സംഘടിപ്പിച്ച വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയായ നോളജ് കോൺഫ്ലുവൻസ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുവൈത്ത് കെഎംസിസി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് ടിവി അബ്ദുല്ലത്തീഫ് അധ്യക്ഷനായി. സ്കോളർഷിപ്പ് വിതരണം പി കെ ബാവ നിർവഹിച്ചു. സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പിൽ വിജയിച്ച എംഎസ്എഫ് സാരഥികളെ കോഴിക്കോട് ജില്ല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി ടി ഇസ്മായിൽ ചടങ്ങിൽ വച്ച് അനുമോദിച്ചു. കുവൈത്ത് കെഎംസിസി ഉപദേശക സമിതി വൈസ് ചെയർമാൻ ബഷീർ ബാത്ത ആമുഖ പ്രഭാഷണം നടത്തി.

നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് വിപി ഇബ്രാഹിംകുട്ടി 75 വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് ഏറ്റുവാങ്ങി. ഫാറൂഖ് ഹമദാനി പ്രോജക്ട് വിശദീകരണം നടത്തി. റാഷിദ് ഗസ്സാലി പ്രഭാഷണം നടത്തി. കൊയിലാണ്ടി സൗത്ത് വെൽനസ് സെൻറ്ററിനുള്ള കുടിവെള്ള പദ്ധതിക്കുള്ള സഹായം സി ഹനീഫ് മാസ്റ്റർ ഏറ്റുവാങ്ങി. ഹരിത പ്രസിഡണ്ട് ആയിഷ ബാനു അനുമോദന പ്രസംഗം നടത്തി.

വനിതാ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി കുൽസു, റഷീദ് വെങ്ങളം, മഠത്തിൽ അബ്ദുറഹ്മാൻ, കെ കെ റിയാസ്, ടി അഷ്റഫ്, അലി കൊയിലാണ്ടി, ഫാസിൽ നടേരി, സിഫാദ് ഇല്ലത്ത്, ഷിബിലി, എൻ പി മുഹമ്മദ്ഹാജി, എ പി റസാക്ക്, പി വി അഹമ്മദ്, കല്ലിൽ ഇമ്പിച്ചിമമ്മു ഹാജി, പി റഷീദ, ബീവി സെറീന, റസീന ഷാഫി, കെ ടി വി റഹ്മത്ത്, റസാക്ക് കാട്ടിലെ പീടിക, ഹംസ കുന്നുമ്മൽ, നബീൽ നന്തി, നിഅമത്തുള്ള കോട്ടക്കൽ സംസാരിച്ചു. നവാസ് കോട്ടക്കൽ സ്വാഗതവും ആസിഫ് കലാം നന്ദിയും പറഞ്ഞു.
