കെ.കെ ശൈലജ ടീച്ചർ കൊയിലാണ്ടി താലൂക്ക് ആശുപത്രി സന്ദർശിച്ചു

കൊയിലാണ്ടി: വടകര പാർലമെൻ്റ് മണ്ഡലം ഇടതുപക്ഷ സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചർ കൊയിലാണ്ടി താലൂക്ക് ആശുപത്രി സന്ദർശിച്ചു. കേരള ഗവൺമെൻ്റ് ഹോസ്പിറ്റൽ ഡെവലപ്മെൻ്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ (സിഐടിയു) നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്.

കനത്തിൽ ജമീല എംഎൽഎ, മുൻ എംഎൽഎമാരായ വിശ്വൻ മാസ്റ്റർ, കെ ദാസൻ, കെ.കെ മുഹമ്മദ്, ടി കെ ചന്ദ്രൻ മാസ്റ്റർ. അശ്വിനി ദേവ്. പി കെ ബാബുരാജ്. അഡ്വ. കെ സത്യൻ. പി. ചന്ദ്രശേഖരൻ. ഇ.കെ അജിത്ത്. കെടിഎം കോയ. എന്നിവർ ഒപ്പമുണ്ടായിരുന്നു.

ആശുപത്രി വികസന സമിതി യൂണിയൻ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ, രശ്മി പി എസ് തലപ്പാവണിയിച്ചു, നന്ദകുമാർ ഒഞ്ചിയം ഹാരാർപ്പണം നടത്തി. കെ കെ ശൈലേഷ് ഷാൾ അണിയിച്ച് സ്വീകരിച്ചു.

