കേരള എക്സ് സർവീസസ് ലീഗ് മുചുകുന്ന് യൂണിറ്റ് വാർഷികവും കുടുംബ സംഗമവും നടത്തി

കൊയിലാണ്ടി: കേരള എക്സ് സർവീസസ് ലീഗ് മുചുകുന്ന് യൂണിറ്റ് വാർഷികവും കുടുംബ സംഗമവും നടത്തി. വീർമൃത്യു വരിച്ച സേനാഗങ്ങൾക്കും വിമുക്ത ഭടന്മാർക്കുമായി അനുശോചനം രേഖപ്പെടുത്തി. പി ജയരാജൻ ഉദ്ഘാടനം ചെയ്തു. പി. എം ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗംഗാധരൻ, ശ്രീശൻ കാർത്തിക, പ്രേമാനന്ദൻ, ടി. കെ രവീന്ദ്രൻ, പത്മവതി ഗംഗാധാരൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ മുതിർന്ന പൗരൻമാരായ ബാലൻ നായർ ചിറ്റട്ട് വള്ളി, അച്യുതൻ നായർ കുഞ്ഞി കൃഷ്ണൻ നായർ, കൃഷ്ണൻ എൻ. ടി യു. കുഞ്ഞിരാമൻ നായർ എന്നിവരെയും ആദരിക്കുകയും ചെയ്തു. സുനിൽ കുമാർ സ്വാഗതം പറഞ്ഞു.
