കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ സംബന്ധിച്ച് തർക്കം

കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ സംബന്ധിച്ച് തർക്കം. വോട്ട് ഇന്ന് എണ്ണണം എന്ന് ഇടത് പാനൽ അംഗങ്ങൾ ആവശ്യപ്പെട്ടു. കോടതി വിധി വന്ന ശേഷം മതി വോട്ടെണ്ണൽ എന്ന് വിസി. വോട്ടെണ്ണാൻ അനുവദിക്കില്ല എന്ന് ബിജെപി പ്രതിനിധികൾ. സ്ഥലത്ത് കനത്ത സുരക്ഷ ഒരുക്കി പൊലീസ്.

അതേസമയം, വിസിയുടെ നടപടി ജനാധിപത്യ വിരുദ്ധമെന്ന് അഡ്വ. ജി മുരളീധരൻ പ്രതികരിച്ചു. കോടതി നടപടി വിസി അംഗീകരിക്കുന്നില്ലെന്നും ജി മുരളീധരൻ. ഗവർണറുടെ നോമിനികൾ പറയുന്നതാണ് വിസി കേൾക്കുന്നത്. ഒരുമണിക്ക് കൗണ്ടിംഗ് ആരംഭിക്കണമെന്നും, ബോധപൂർവം കൗണ്ടിംഗ് നീട്ടിക്കൊണ്ട് പോകാനാണ് വിസി ശ്രമിക്കുന്നത് എന്നും അഡ്വ. ജി മുരളീധരൻ വ്യക്തമാക്കി.

