KOYILANDY DIARY

The Perfect News Portal

കേരള പട്ടിക വിഭാഗ സമാജം സി.പി. ഗോപാലനെ അനുസ്മരിച്ചു

കൊയിലാണ്ടി: കേരള ഹരിജൻ സമാജത്തിൻ്റെ ജില്ലാ വൈസ് പ്രസിഡണ്ടായിരുന്ന സി. പി. ഗോപലൻ്റെ ഒന്നാം ചരമ വാർഷികദിനം ആചരിച്ചു. കോഴിക്കോട് ജില്ല കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സംസ്ഥാന പ്രസിഡണ്ട് എം. എം. ശ്രീധരൻ ഉൽഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് എ. കെ. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ. പി.എം ബി നടേരി, ടി വി.പവിത്രൻ, പി.എം വിജയൻ, നിർമ്മല്ലൂർ ബാലൻ, കെ. സരോജിനി, എം. ടി. വിശ്വൻ, പി. ടി. ഉദയൻ, പി. അശോകൻ നെല്ല്യാടി എന്നിവർ സംസാരിച്ചു. പ്രവർത്തകർ രാവിലെ അദ്ദേഹത്തിൻ്റെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി.