“ഇന്ത്യ’ എന്നതിന് പകരം “ഭാരത്’ എന്നാക്കണമെന്നുള്ള ശുപാർശ കേരളം തള്ളിക്കളയുന്നു; മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: സ്‌കൂൾ പാഠപുസ്‌തകങ്ങളിൽ “ഇന്ത്യ’ എന്നതിന് പകരം “ഭാരത്’ എന്നാക്കണമെന്നുള്ള ശുപാർശ കേരളം തള്ളിക്കളയുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി. കേന്ദ്ര നീക്കത്തെ കേരളം പ്രതിരോധിക്കും. 1 മുതൽ 10 വരെ എസ്‌സിഇആർടി തയ്യാറാക്കുന്ന പുസ്‌തകമാണ് കേരളത്തിലെ സ്‌കൂളുകളിൽ. വിദ്യാഭ്യാസം കൺകറൻറ് ലിസ്‌റ്റിലാണ്.

അതിനാൽതന്നെ മാറ്റം സംസ്ഥാനത്തെ ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്ത നീക്കമാണ് എൻസിഇആർടി സമിതി നടത്തിയത്. രാഷ്‌ട്രീയ താൽപര്യമാണ് ഇതിന് പിന്നിൽ. വിദ്യാഭ്യാസ മേഖലയെ കാവി പുതപ്പിക്കാനാണ് ശ്രമിക്കുന്നത് – മന്ത്രി പറഞ്ഞു.

