KOYILANDY DIARY

The Perfect News Portal

കേരള സാക്ഷരതാ പ്രേരക് അസോസിയേഷൻ ജില്ലാ കൺവെൻഷൻ

കൊയിലാണ്ടി: പ്രേരക്മാരുടെ വിരമിക്കൽ പ്രായപരിധി വർദ്ധിപ്പിക്കണമെന്നും, വേതന കുടിശ്ശിക ഉടൻ ലഭ്യമാക്കണമെന്നും കേരള സാക്ഷരതാ പ്രേരക് അസോസിയേഷൻ ജില്ലാ കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. പുനർവിന്യാസ ഉത്തരവ് നടപ്പിലാക്കപ്പെട്ടെങ്കിലും പലർക്കും പ്രായപരിധി കഴിഞ്ഞതിനാൽ ജോലിയിൽ തുടരാൻ കഴിയാത്ത സ്ഥിതിയാണെന്ന് കൺവെൻഷൻ ചൂണ്ടിക്കാട്ടി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

പൊയിൽക്കാവ് നടനം ഓഡിറ്റോറിയത്തിൽ നടന്ന പൊതു പരിപാടിയിൽ ജില്ലാ പ്രസിഡണ്ട് കെ സുരേഷ്കുമാർ അദ്ധ്യക്ഷനായി. പുനർവിന്യാസം നാൾവഴികളിലൂടെ എന്ന വിഷയത്തിൽ സംസ്ഥാന ജോ സെക്രട്ടറി കെ സി രാജീവൻ ‘സംഘടന ഇന്ന് ഇന്നലെ നാളെ’ എന്ന വിഷയത്തിൽ ഉത്തരമേഖലാ സെക്രട്ടറി കെ മോഹനൻ എന്നിവർ സംസാരിച്ചു.

Advertisements

ഷാജി എം, വേലായുധൻ എ.പി, ഉഷാകുമാരി ടി, ജില്ലാ പഞ്ചായത്ത് അംഗവും പ്രേരകുമായ സിന്ധു ഇ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ ശശീന്ദ്രൻ സ്വാഗതവും ജില്ലാ കമ്മറ്റി അംഗം ശ്രീജിത്ത് കുമാർ നന്ദിയും പറഞ്ഞു.

Advertisements