കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇൻഡ്യ പലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു

കോഴിക്കോട്: കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇൻഡ്യ പലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. പലസ്തീൻ ജനതക്കു വേണ്ടി പ്രത്യേക സ്വതന്ത്രരാഷ്ട്രം സ്ഥാപിച്ചെടുക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതുവരെ നീതിബോധമുള്ള എല്ലാ ജനങ്ങളും നിരന്തരമായി ഈ പ്രശ്നം ഉയർത്തികൊണ്ടുള്ള മുന്നേറ്റങ്ങളിൽ പങ്കാളികളാവണമെന്ന് കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇൻഡ്യ അഖിലേന്ത്യാ ചെയർമാനും മുൻ മന്ത്രിയുമായ ഡോ. എ. നീലലോഹിതദാസ് അഭിപ്രായപ്പെട്ടു.

മെഴുകുതിരി കത്തിച്ച് പിടിച്ച് പലസ്തീൻ ജനതക്ക് വേണ്ടി ഐക്യദാർഡ്യ സദസ്സ് സംഘടിപ്പിച്ചതിന് കെഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയിലെ നേതാക്കളെയും പ്രവർത്തകരേയും അദ്ദേഹം അഭിനന്ദിച്ചു. കോഴിക്കോട് ജില്ലയിലെ പ്രവർത്തകരേയും നേതാക്കളെയും മാതൃകയാക്കിക്കൊണ്ട് കേരളത്തിലെയും കേരളത്തിന് പുറത്തുമുള്ള എല്ലാ കെഎഫ്ഐ യൂണിറ്റുകളിലെയും പ്രവർത്തകരും നേതാക്കളും മുന്നോട്ടു വരണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

വരാൻ പോകുന്ന കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇൻഡ്യയുടെ 49-ാം വാർഷിക സമ്മേളനം ഈ പ്രശ്നം ഗൗരവമായി ചർച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിൽ ലോക കേരള സഭാംഗവും കെ.എഫ്. ഐ. മുൻ സംസ്ഥാന പ്രസിഡൻ്റുമായ പി. കെ . കബീർ സലാല അധ്യക്ഷത വഹിച്ചു. ഡോ. രാജാ റാം തോൽപ്പടി, ഡോ. കെ. മൊയ്തു, അഡ്വ. എം. രാജൻ, കെ.എം സെബാസ്റ്റ്യൻ, വിജയരാഘവൻ ചേലിയ പി. എം. മുസമ്മിൽ പുതിയറ, അഡ്വ. കെ. നസീമ, പി. അനിൽ, ഇ.കെ. സലീന, അനീഷ സുബൈദ കല്ലായി, റഹിയാനത്ത് ബീഗം ബഷീർ, നിഷി പുളിയോത്ത്, സുലു രാമനാട്ടുകര, പി.കെ. ഹരീസ് മണ്ണൂർ എന്നിവർ സംസാരിച്ചു.

ബഷീർ നെല്ലിയോട്ട്, എം മുഹമ്മദ് നസീം കുറ്റിച്ചിറ, കെ. പി.സുരേന്ദ്രൻ, ജി. മമ്മദ് കോയ കാപ്പാട്, മിസ്ഹബ് കൊയിലാണ്ടി അഷ്റഫ് വാണിമ്മൽ, എം. എസ്. മഹ്ബൂബ് , ബാബു കുളൂർ, ഐബി പ്രാൻസീസ്, ഉമ്മർ കൊയിലാണ്ടി, പി. കെ. ശശിന്ദ്രൻ ഉള്ളിയേരി തുടങ്ങിയവർ നേതൃത്വം നൽകി.
