പേരാമ്പ്ര പൈതോത്ത് റോഡ് വലിയ വീട്ടിൽ ജോസഫ് മാത്യു (84) നിര്യാതനായി

പേരാമ്പ്ര: പേരാമ്പ്രയിലെ പ്രമുഖ ടിമ്പർ വ്യാപാരിയും പേരാമ്പ്ര സോമിൻ ഉടമയുമായ പൈതോത്ത് റോഡ് വലിയ വീട്ടിൽ ജോസഫ് മാത്യു (ജോയ്, 84) നിര്യാതനായി. കോഴിക്കോട് ജില്ല സോമിൽ അസോസിയേഷൻ സ്ഥാപക നേതാവ് ദീർഘകാലം ജില്ല പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: ശാന്തമ്മ ജോസഫ് ചെമ്പനോട ഒഴുകയിൽ കുടുംബാംഗം. മക്കൾ: ജാസ്മിൻ (കോഴിക്കോട്), ജസ്റ്റിൻ (വലിയ വീടൻ ടിമ്പേഴ്സ്), ജോസിൻ (സ്കോട്ട്ലാൻ്റ്). മരുമക്കൾ: ഷാജി മണ്ഡപം (തിരുവമ്പാടി), സുനിത ചൊവ്വാറ്റു കുന്നേൽ (പുളിങ്ങോം), ഡോ. ആനി ചാലിശ്ശേരി (സ്ക്കോട്ട്ലാൻ്റ്). സഹോദരങ്ങൾ: തോമസ് മാത്യു, ജോൺ മാത്യു, ജോളി മാത്യു, മേരിക്കുട്ടി സെബാസ്റ്റ്യൻ, ജെസി ജോസ്, ജോമി മാത്യു, റെജി ബാബു, ജെയ്നമ്മ ജോർജ്ജ്, പരേതയായ പൊന്നമ്മ ലൂക്കോസ്.
