KOYILANDY DIARY.COM

The Perfect News Portal

തൊഴിൽ പരിശീലനം സമാപിച്ചു

കൊയിലാണ്ടി: തൊഴിൽ പരിശീലനം. കലിക്കറ്റ് യൂനിവേഴ്സിറ്റി ലൈഫ് ലോംഗ് ലേണിങ്ങ് ആന്റ് എക്സ്റ്റൻഷൻ വിഭാഗവും പൂക്കാട് കലാലയവും സംയുക്തമായി സംഘടിപ്പിച്ച തൊഴിൽ പരിശീലന ക്ലാസ് സമാപിച്ചു. ഫേബ്രിക്ക് പെയിന്റിങ്ങിലും, മ്യൂറൽ പെയിന്റിങ്ങിലും 10 ദിവസത്തെ പരിശീലനമാണ് നൽകിയത്. കലിക്കറ്റ് യൂനിവേഴ്സിറ്റി ലൈഫ് ലോംഗ് ലേണിങ്ങ് ആന്റ് എക്സ്റ്റൻഷൻ വിഭാഗം മേധാവി ഡോ. ഇ. പുഷ്പലത പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
സെക്ഷൻ ഓഫീസർ കെ. കെ. സുനിൽകുമാർ, പരിശീലകയായ രമ കോഴിക്കോട്, കലാലയം ജനറൽ സെക്രട്ടറി സുനിൽ തിരുവങ്ങൂർ, രമ്യ. ടി.പി, ലത. എം. കെ. എന്നിവർ സംസാരിച്ചു. കലാലയം വൈസ് പ്രസിഡണ്ട് ശിവദാസ് കാരോളി അധ്യക്ഷത വഹിച്ച ചടങ്ങിൽ വനിതാവേദി കൺവീനർ സിന്ധു. വി. എം. സ്വാഗതവും  ബേബി ബാബു നന്ദിയും പറഞ്ഞു.
Share news