KOYILANDY DIARY.COM

The Perfect News Portal

ജെഎൻയുവിലെ മാധ്യമ വേട്ട: കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി

ജെ എൻ യുവിൽ മാധ്യമ പ്രവർത്തകർക്ക് മർദനമേറ്റ സംഭവത്തിൽ ജെ.എൻ.യു വിസിക്ക് കത്തെഴുതി ഡോ. ജോൺ ബ്രിട്ടാസ് എം പി. മാധ്യമപ്രവർത്തകർക്ക് നേരെ നടന്ന കൈയ്യേറ്റം അംഗീകരിക്കാൻ കഴിയാത്തത്. കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഡോ. ജോൺ ബ്രിട്ടാസ് എംപി കത്തിൽ ആവശ്യപ്പെട്ടു.

 

മാധ്യമസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കേണ്ടതിൻ്റെ പ്രാധാന്യവും സർവകലാശാലയുടെ പരിസരത്ത് അത്തരം പെരുമാറ്റം അനുവദിക്കില്ലെന്ന് ഉറപ്പാക്കേണ്ടതാണെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. മാധ്യമ പ്രവർത്തകരോട് മോശമായി പെരുമാറിയ സംഭവത്തിൽ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് ഉറപ്പാക്കണമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി സർവകലാശാലയോട് കത്തിൽ ആവശ്യപ്പെട്ടു.

Share news