KOYILANDY DIARY.COM

The Perfect News Portal

ജാര്‍ഖണ്ഡിലെ ഏക കോൺ​ഗ്രസ് എംപി ബിജെപിയില്‍ ചേര്‍ന്നു

റാഞ്ചി: ജാര്‍ഖണ്ഡിലെ ഏക കോൺ​ഗ്രസ് എംപി പി ​ഗീ​ത കോഡ പാർട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബാബുലാല്‍ മറാണ്ടിയുടെ സാന്നിധ്യത്തിലാണ് പാർട്ടി പ്രവേശനം. സിങ്ഭൂം മണ്ഡലത്തില്‍ നിന്നുളള എംപി ഗീത കോഡ, മുന്‍ മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യയാണ്. 

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പതിനാല് സീറ്റുകളില്‍ പന്ത്രണ്ട് എണ്ണവും എന്‍ഡിഎ സഖ്യം നേടിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ 72,000 വോട്ടുകള്‍ക്കാണ് ഗീത പരാജയപ്പെടുത്തയത്. നേരത്തെ രണ്ടുതവണ എംഎല്‍എയായ ഗീത 2018ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.