KOYILANDY DIARY.COM

The Perfect News Portal

ജസ്‌ന തിരോധാനക്കേസ്; സിബിഐ കേസ് ഡയറി കോടതിയിൽ ഹാജരാക്കി

ജസ്‌ന തിരോധാനക്കേസിൽ സിബിഐ കേസ് ഡയറി കോടതിയിൽ ഹാജരാക്കി. വിശദമായി പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. ഈ മാസം 8നു ഹർജി വീണ്ടും പരിഗണിക്കും. തിരുവനന്തപുരം സിജെഎം കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ ഇന്നലെ കോടതി സ്വീകരിക്കുകയായിരുന്നു.

ചില ചിത്രങ്ങങ്ങളാണ് പിതാവ് കോടതിയിൽ സമർപ്പിച്ചത്. തെളിവുകൾ കോടതി പരിശോധിച്ചു. സിബിഐ പരിശോധിക്കാത്ത എന്തെങ്കിലും തെളിവുകള്‍ ഹാജരാക്കുകയാണെങ്കിൽ തുടരന്വേഷണം നടത്താമെന്നായിരുന്നു സിബിഐ നിലപാട്.

Share news