KOYILANDY DIARY.COM

The Perfect News Portal

ഭാരതീയ പ്രകൃതി കൃഷി പദ്ധതി കിസാൻ മേള ആരംഭിച്ചു

കൊയിലാണ്ടി:  ഭാരതീയ പ്രകൃതി കൃഷി പദ്ധതി -കിസാൻ  മേള- ആരംഭിച്ചു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കൊയിലാണ്ടി ബ്ലോക്കിൻ്റെ ആഭിമുഖ്യത്തിസാണ് ഭാരതീയ പ്രകൃതി കൃഷി പദ്ധതി പ്രകാരമുള്ള കിസാൻ മേള കൊയിലാണ്ടി PWD ഗസ്റ്റ് ഹൗസ് പരിസരത്ത്  ആരംഭിച്ചത്. പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡണ്ട് പി ബാബുരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ബിന്ദു മഠത്തിൽ അധ്യക്ഷത വഹിച്ചു.
ആദ്യ വില്പന കൊയിലാണ്ടി നഗരസഭ വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സണ്‍ കെ.എ ഇന്ദിര ടീച്ചർ നിർവ്വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റിചെയർമാൻ ജീവാനന്ദൻ മാസ്റ്റർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ചൈത്ര വിജയൻ  എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
കൃഷി ഡെപ്യൂട്ടി ഡയറക്ടർ രത്നാകരൻ പദ്ധതി വിശദീകരണം നടത്തി. കൊയിലാണ്ടി കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ കെ. ജി. ഗീത സ്വാഗതവും കൊയിലാണ്ടി നഗരസഭാ കൃഷി ഓഫീസർ വിദ്യ. പി. നന്ദിയും പറഞ്ഞു. മേള നാളെയും തുടരുമെന്ന് അധികൃതർ അറിയിച്ചു.
Share news