KOYILANDY DIARY.COM

The Perfect News Portal

വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി

വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി. കുവൈത്തിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം കളിച്ച് കരിയർ അവസാനിപ്പിക്കാനാണ് താരത്തിന്റെ തീരുമാനം. ജൂൺ ആറിനാണ് മത്സരം നടക്കുന്നത്. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽവെച്ചാണ് മത്സരം. സോഷ്യൽ മീഡിയയിലൂടെയായിരുന്നു 39-കാരനായ താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം.

2005 ജൂൺ 12-നായിരുന്നു ഛേത്രിയുടെ അരങ്ങേറ്റം. 150 മത്സരങ്ങളിൽ നിന്നായി 94 ഗോളുകൾ നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്ബോളിൽ സജീവമായി കളിക്കുന്നവരിൽ ഗോൾനേട്ടത്തിൽ മൂന്നാമതാണ് താരം. 2011ൽ അർജുന അവാർഡും 2019ൽ പത്മശ്രീയും ലഭിച്ചതിന് പുറമെ ആറ് തവണ എഐഎഫ്എഫ് പ്ലെയർ ഓഫ് ദ ഇയർ അവാർഡും ഛേത്രിക്ക് ലഭിച്ചിട്ടുണ്ട്.

Share news