KOYILANDY DIARY.COM

The Perfect News Portal

മഴവിൽ ചന്തത്തിൻ്റെ ഉദ്ഘാടനവും എം.എഫ് ഹുസൈൻ അനുസ്മരണവും സംഘടിപ്പിച്ചു

മഴവിൽ ചന്തത്തിൻ്റെ ഉദ്ഘാടനവും എം.എഫ് ഹുസൈൻ അനുസ്മരണവും സംഘടിപ്പിച്ചു. നടുവണ്ണൂർ ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ മഴവിൽ കലാകൂട്ടായ്മയുടെ ദൃശ്യകലാ വിഭാഗമായ മഴവിൽ ചന്തത്തിൻ്റെ ഉദ്ഘാടനവും ഒപ്പം വിഖ്യാതനായ ഇന്ത്യൻ ചിത്രകാരൻ എം.എഫ് ഹുസൈൻ അനുസ്മരണവും സംഘടിപ്പിച്ചു.

പരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത ചിത്രകാരൻ അഭിലാഷ് തിരുവോത്ത് ചിത്രം വരച്ച് കൊണ്ട്  നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് സത്യൻ കുളിയാപ്പൊയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ മുന്നാസ്. ടി, ഷീജ ടീച്ചർ, ദിലീപ് കീഴൂർ, സ്റ്റാഫ് സെക്രട്ടറി സുരേഷ് ബാബു ടി.എം, യു.പി വിഭാഗം മഴവിൽ ചന്തം ടീച്ചർ കോഡിനേറ്റർ സുരേഷ് ബാബു എ. കെ, മുസ്താഫ് അമീൻ, ആരാധ്യ എന്നിവർ സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി  മഴവിൽ ചന്തം കൂട്ടായ്മയിലെ നൂറ്റമ്പതോളം കൂട്ടുകാർ ഒരുക്കിയ ചിത്ര പ്രദർശനവും നടന്നു. ചടങ്ങിന് മഴവിൽ കലാ കൂട്ടായ്മ ജനറൽ കോഡിനേറ്റർ കെ. സി. രാജീവൻ സ്വാഗതവും മഴവിൽ ചന്തം ടീച്ചർ കോഡിനേറ്റർ ശ്രീജേഷ് ശ്രീതിലകം നന്ദിയും പറഞ്ഞു.
Share news