KOYILANDY DIARY.COM

The Perfect News Portal

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി

ബാംഗ്ലൂരിൽ ചികിത്സയിലുള്ള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുള്ളതായും ശ്വാസകോശത്തിലെ അണുബാധ മാറിയതായും ആശുപത്രി അധികൃതർ അറിയിച്ചു. അദ്ദേഹത്തിൻ്റെ ഇമ്മ്യൂണോതെറാപ്പി ചികിത്സയുടെ ആദ്യറൗണ്ട് പൂർത്തിയായി. രണ്ടാം റൗണ്ട് ഇമ്മ്യൂണോതെറാപ്പി മാർച്ച് ആദ്യ ആഴ്ച തുടങ്ങും. ആരോഗ്യസ്ഥിതി കൂടി പരിഗണിച്ചാകും തുടർന്നുള്ള ചികിത്സാ നടപടികൾ.

ന്യുമോണിയ ബാധയെ തുടർന്ന് ഉമ്മൻചാണ്ടിയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അണുബാധ ഭേദമായതിനെ തുടർന്നാണ് അർബുധ ചികിത്സക്കായി അദ്ദേഹത്തെ ബാംഗ്ലൂരിലെ എച്ച്‌.സി.ജി കാൻസർ സെൻ്ററിലേക്ക് മാറ്റുന്നത്. ജർമനിയിൽ നടന്ന ചികിത്സയുടെ തുടർ ചികിത്സയാണ് ഇവിടെ നടത്തുന്നത്. ഉമ്മൻചാണ്ടിയുടെ ഭാര്യയും മക്കളും അടക്കമുള്ള കുടുംബാംഗങ്ങൾ ബാംഗ്ലൂരിൽ അദ്ദേഹത്തോടൊപ്പമുണ്ട്.

Share news