KOYILANDY DIARY.COM

The Perfect News Portal

അനധികൃതമായി സൂക്ഷിച്ച പുകയില ഉൽപന്നങ്ങളും വിദേശ സിഗരറ്റും പിടികൂടി

.

പരപ്പനങ്ങാടി: മലപ്പുറം പരപ്പനങ്ങാടിയിൽ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച പുകയില ഉൽപന്നങ്ങളും വിദേശ സിഗരറ്റും പിടികൂടി. എക്സൈസ് നടത്തിയ പരിശോധനക്കിടെ മൂന്നിയൂർ തലപ്പാറ ജങ്ഷന് സമീപം കൈതകത്ത് ലത്തീഫിൻ്റെ വീട്ടിൽ നിന്നാണ് കണ്ടെടുത്തത്. 30 ചാക്കുകളിലായി 2200 കിലോ പിടിച്ചെടുത്തു. നിയമപരമായ മുന്നറിയിപ്പില്ലാത്ത വിദേശ നിർമ്മിത സിഗരറ്റുകളാണ് കണ്ടെത്തിയത്.

 

എക്സൈസ് ഇൻസ്‌പെക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. വൻ റാക്കറ്റാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നും ജില്ലയിൽ പുകയില ഉത്പ്പന്നങ്ങൾ വിതരണം ചെയ്യുന്ന മൊത്തവില്പനക്കാരിൽ ഒരാളാണ് പിടിയിലായതെന്നും എക്സൈസ് അധികൃതർ പറഞ്ഞു. എക്സ് സൈസ് ഇൻസ്‌പെക്ടർ കെ ടി ഷാനൂജ്, അസി. എക്സ്സൈസ് ഇൻസ്‌പെക്ടർമാരായ ടി ദിനേശ്, അജിത് കുമാർ, ഇന്റലിജൻസ് ബ്യൂറോ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ മിനുരാജ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

Advertisements

 

Share news