KOYILANDY DIARY.COM

The Perfect News Portal

ഹൈബ്രിഡ് കഞ്ചാവ് കേസ്; തസ്ലീമ സുൽത്താനയെ കാക്കനാട് ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തി

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഒന്നാം പ്രതി തസ്ലീമ സുൽത്താനയെ കാക്കനാട് ഫ്ലാറ്റിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഷൈനുമായി ഉള്ളത് സൗഹൃദം മാത്രമാണെന്നും ലഹരി ഇടപാടില്ലെന്നുമാണ് ഇവരുടെ മൊഴി. ശ്രീനാഥ് ഭാസിക്ക് കഞ്ചാവ് വേണമോ എന്ന് ചോദിച്ചിട്ടില്ല. മറ്റ് സിനിമാ താരങ്ങളുമായി ലഹരി ഇടപാടില്ലെന്നും ഇവർ പറഞ്ഞു.

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ പിടിയിലായ തസ്ലീമ സുൽത്താനയുടെ ഫോണിലെ ചാറ്റ് വിവരങ്ങൾ പുറത്ത് വന്നിരുന്നു. ശ്രീനാഥ് ഭാസിയോട് ഹൈബ്രിഡ് വേണമോ എന്ന് ചോദിച്ചത് ചാറ്റിലുണ്ട്. “വെയിറ്റ് ” എന്നായിരുന്നു ഈ ചോദ്യത്തോടുള്ള ശ്രീനാഥ് ഭാസിയുടെ മറുപടി.

 

അറസ്റ്റിൽ ആകുന്നതിന് രണ്ടുദിവസം മുൻപുള്ള തസ്ലീമയുടെ ഫോണിലെ ചാറ്റ് വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. എന്നാൽ ഷൈൻ ടോം ചാക്കോയുമായുള്ള ചാറ്റ് നീക്കിയ നിലയിലാണ്. ഏപ്രില്‍ ഒന്നിനായിരുന്നു ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമ സുല്‍ത്താനയെ എക്‌സൈസ് പിടികൂടുന്നത്.

Advertisements

 

ചോദ്യം ചെയ്യലിൽ സ്വർണ കടത്ത് കേസിൽ ഇതിന് മുൻപ് അറസ്റ്റിലായ വിശദാംശങ്ങൾ തസ്ലിമ പങ്കുവെച്ചിട്ടുണ്ട്. 2017ൽ ദില്ലിയിൽ നിന്ന് സ്വർണം കടത്തുന്നതിനിടയിലാണ് തസ്ലിമ പിടിയിലാകുന്നത്. ഈ കേസിൽ ഇവർ 5 ദിവസത്തോളം തിഹാർ ജയിലിൽ കിടന്നിരുന്നു. നടന്മാരെ സംബന്ധിച്ച വിശദാംശങ്ങളും തസ്ലിമ പങ്കുവെച്ചിട്ടുണ്ട്.

Share news