KOYILANDY DIARY

The Perfect News Portal

മനുഷ്യ ചങ്ങല: വെങ്ങളം മേഖലയിൽ പ്രചരണ ജാഥക്ക് തുടക്കം

വെങ്ങളം: ”ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന” എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐ ജനുവരി 20ന് നടത്തുന്ന മനുഷ്യ ചങ്ങലയുടെ പ്രചരണ ജാഥക്ക് വെങ്ങളം മേഖലയിൽ തുടക്കമായി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ എം നിനു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി എൻ ബിജീഷ്  അഭിവാദ്യം ചെയ്തു സംസാരിച്ചു. കെ അജ്നഫ്, അഖിൽ ഷാജ്, അഞ്ജുഷ തുടങ്ങിയവർ സംസാരിച്ചു.
നാളെ വീചിക നഗറിൽ നിന്ന് തുടങ്ങുന്ന ജാഥ മേഖലയിലെ എല്ലാ യൂണിറ്റുകളിലും പ്രയാണം നടത്തി ചീനചേരിയിൽ സമാപിക്കും. സമാപന സമ്മേളനം കെ ഷിജു ഉദ്ഘാടനം ചെയ്യും. ജാഥാ ലീഡർ: കെ അജ്നഫ്, ഉപ ലീഡർ അഞ്ജുഷ, പൈലറ്റ്: അഖിൽ ഷാജ്, മാനേജർ: അനൂപ്.