കോമത്തുകര പകൽ വീട്ടിൽ ഹോമിയോ മെഡിക്കൽ ക്യാമ്പും, ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭ 30-ാം വാർഡ് കോമത്തുകര പകൽ വീട്ടിൽ ഹോമിയോ മെഡിക്കൽ ക്യാമ്പും, എല്ല് തേയ്മാനം – അസ്ഥി സംബന്ധമായ രോഗങ്ങൾക്ക്മുള്ള ചികിത്സ പദ്ധതി എന്നിവയെകുറിച്ച് ബോധവൽക്കരണ ക്ലാസ്സും നടത്തി. നഗരസഭ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ടി കെ ഷീന അദ്ധ്യക്ഷയായി.

ഡോ. നിഖിൽ, ഡോ. അർഷിത എന്നിവർ ക്ലാസ്സ് നയിച്ചു. തുടർന്ന് പരിശോധനയും ഹോമിയോ മരുന്ന് വിതരണവും നടത്തി. ചടങ്ങിൽ പകൽവീട് കെയർ ടേക്കർ രജില സ്വാഗതംപറഞ്ഞു.

