മുചുകുന്ന് റോഡിൽ കനത്ത മഴയിൽ മൂന്ന് വീടുകൾ വെള്ളത്തിലായി

കൊയിലാണ്ടി: മുചുകുന്ന് റോഡിൽ വിയ്യൂർ വില്ലേജിലെ അട്ടവയലിൽ കനത്ത മഴയിൽ മൂന്ന് വീടുകൾ വെള്ളത്തിലായി. അട്ടവയലിൽ പ്രഭാകരൻ, ലീല അമൃത ഹൗസ് പുന്നക്കൽ, കുറ്റിയത്ത് താഴ ശശിധരൻ, എന്നിവരുടെ വീടുകളാണ് വെള്ളത്തിലായത്. കൂടാതെ 16 ഓളം വീടുകൾ വെള്ളക്കെട്ട് ഭീഷണിയിലാണ്. മഴ ഇനിയും കനക്കുകയാണെങ്കിൽ വീടിനകത്തേക്കും വെള്ളം കയറുമെന്ന അവസ്ഥയിലാണ്.

ബൈപ്പാസ് നിർമ്മാണത്തിൻ്റെ ഭാഗമായുള്ള ഡ്രൈനേജിൻ്റെ അപാകതയാണ് വെള്ളക്കെട്ടിനു കാരണം, ഡ്രൈനേജ് ശരിയായ രീതിയിൽ പ്രവർത്തിച്ചാൽ പ്രശ്നം പരിഹരിക്കാമെന്നാണ് നാട്ടുകാർ പറയുന്നത്. വീടിനു ചുറ്റും വെള്ളം കയറിയതോടെ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. പ്രശ്നം പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചതായി തഹസിൽദാർ സി. പി. മണി അറിയിച്ചു. ഇപ്പോൾ ജെ.സി.ബി ഉപയോഗിച്ച് വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.

