KOYILANDY DIARY.COM

The Perfect News Portal

കിണര്‍ വൃത്തിയാക്കുന്നതിനിടെ കിണറ്റില്‍ അകപ്പെട്ടു. രക്ഷിക്കാൻ പേരാമ്പ്ര അഗ്നിരക്ഷാ സേനയെത്തി.

കിണര്‍ വൃത്തിയാക്കുന്നതിനിടെ കിണറ്റില്‍ അകപ്പെട്ടു. രക്ഷിക്കാൻ പേരാമ്പ്ര അഗ്നിരക്ഷാ സേനയെത്തി. കോഴിക്കോട്: ജാര്‍ഖണ്ഡ് സ്വദേശിയായ ഇബ്രാഹിമാണ് (32) കിണർ വൃത്തിയാക്കുന്നതിനിടെ കയര്‍പൊട്ടി താഴേക്ക് വീണത്. കൊഴുക്കല്ലൂര്‍ കുനിയില്‍ ഭഗവതി ക്ഷേത്രത്തിന് സമീപമാണ് സംഭവം. വടക്കെ മലയില്‍ മോഹന്‍ദാസിൻ്റെ വീട്ടിലെ 60 അടിയോളം താഴ്ചയുള്ള കിണറിലാണ് ഇബ്രാഹിം വീണത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര അഗ്നിരക്ഷാ സേന സ്ഥലത്തെത്തുകയും ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍ ശ്രീകാന്ത് അപകടത്തില്‍പ്പെട്ട ജാര്‍ഖണ്ഡ് സ്വദേശിയെ സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു. തുടർന്ന് പരുക്കേറ്റയാളെ സേനയുടെ ആംബുലന്‍സില്‍ പേരാമ്പ്ര താലൂക്കാശുപത്രിയിലെത്തിച്ചു.

അസി. സ്റ്റേഷന്‍ ഓഫീസര്‍ പി.സി പ്രേമൻ്റെ നേതൃത്വത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ പേരാമ്പ്ര നിലയത്തിലെ വി. കെ. നൗഷാദ്, പി. ആര്‍ സത്യനാഥ് ,കെ. പി. വിപിന്‍, എം. മനോജ്, ഐ. ബിനീഷ് കുമാര്‍, ഇ. എം. പ്രശാന്ത് ,കെ. പി. ബാലകൃഷ്ണന്‍, പി. സി. അനീഷ് കുമാര്‍ എന്നിവരും പങ്കാളികളായിരുന്നു.

Advertisements
Share news