KOYILANDY DIARY

The Perfect News Portal

നടേരി വനിതാ സഹകരണസംഘം ക്ലെറിക്കൽ നിയമനത്തിൽ ലക്ഷങ്ങളുടെ കോഴ: കോൺഗ്രസ്സിൽ കലാപം

കൊയിലാണ്ടി: നടേരി വനിതാ സഹകരണസംഘത്തിൽ ക്ലെറിക്കൽ നിയമനത്തിൽ ലക്ഷങ്ങളുടെ കോഴ. കോൺഗ്രസ്സിൽ കലാപം. ഒഴിവ് വന്ന ക്ലെറിക്കൽ പോസ്റ്റിലേക്ക് ചട്ടങ്ങൾ മറികടന്ന് 10 ലക്ഷം രൂപ കോഴ വാങ്ങി പേരാമ്പ്ര സ്വദേശിയെ നിയമിക്കാനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം കനക്കുന്നത്. ഒഴിവുകൾ നികത്തുന്നതുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത ഗവേണിംഗ് യോഗത്തിലും, ഭരണസമിതി യോഗത്തിലും ഈ വിഷയം ചർച്ചചെയ്തിരുന്നു. എന്നാൽ യോഗത്തിൽ ഭൂരിപക്ഷ അംഗങ്ങളും മേൽ തീരുമാനത്തിൽ നിന്ന് പിന്തിരിയണമെന്നും കിട്ടിയ അപേക്ഷയിൽനിന്ന് പ്രാദേശിക പരിഗണന നൽകി ഉദ്യോഗാർത്ഥികളെ കണ്ടെത്തുന്നതിനും ആണ് തീരുമാനം എടുത്തത്.

എന്നാൽ ഈ തീരുമാനം അട്ടിമറിച്ചാണ് ബാങ്ക് പ്രസിഡണ്ടും ചില തൽപ്പര്യ കക്ഷികളും ചേർന്ന് 10 ലക്ഷം രൂപ കോഴവാങ്ങി നിയമനം നടത്താനുളള നീക്കം നടത്തുന്നതെന്ന് പ്രദേശത്തെ കോൺഗ്രസ്സ് നേതാക്കൾ ആരോപിച്ചു.. ഇതിനെതിരെ കോൺഗ്രസ്സിൽ പ്രതിഷേധം പുകയുകയാണ്. കോൺഗ്രസ്സ് കൊയിലാണ്ടി സൌത്ത് മണ്ഡലം കമ്മിറ്റിയുടെ പരിധിക്കത്താണ് സംഘം പ്രവർത്തിക്കുന്നത് മണ്ഡലം കമ്മിറ്റിയിലും ഇത് വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. സംഭവത്തിൽ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ഇടപെടണമെന്നും. തീരുമാനവുമായി മുന്നോട്ട് പോകുകയാണെങ്കിൽ നിയമപരമായി നേരിടുമെന്നും പ്രാദേശിക നേതാക്കൾ കൊയിലാണ്ടി ഡയറിയോട് പറഞ്ഞു.

Advertisements