മുൻ കേന്ദ്ര മന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ്റെ നിര്യാണത്തിൽ ജിവിഎച്ച്എസ്എസ് കൊയിലാണ്ടി അനുശോചനം രേഖപ്പെടുത്തി
.
കൊയിലാണ്ടി: പൂർവ വിദ്യാർത്ഥി കൂടി ആയ മുൻ കേന്ദ്ര മന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ്റെ നിര്യാണത്തിൽ ജിവിഎച്ച്എസ്എസ് കൊയിലാണ്ടി അനുശോചനം രേഖപ്പെടുത്തി. അനുശോചനയോഗം കൊയിലാണ്ടി നഗരസഭാ ചെയർമാൻ യു.കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എ. സജീവ്കുമാർ അധ്യക്ഷത വഹിച്ചു. എം.ജി. ബൽരാജ് അനുശോചന പ്രമേയം അവതരിപ്പിച്ചു. എൻ വി പ്രദീപ് (പ്രിൻസിപ്പൽ) ഹെഡ്മിസ്ട്രസ് ഷജിത, നവീന എം, എൻ.വി വൽസൻ, ഹാരിസ് ബാഫക്കി തങ്ങൾ, അഡ്വ. സുനിൽ മോഹൻ, സി. ജയരാജ്, എൻ.വി ബിജു, ആർ.കെ. ദീപ, ശ്രീലാൽ പെരുവട്ടൂർ, പ്രിയ എന്നിവർ സംസാരിച്ചു.




