കോഴിക്കോട് വടകരയിൽ 8 കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ

.
കോഴിക്കോട് വടകരയിൽ 8 കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശി ബാഹുലാലിനെയാണ് വടകര എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാൾ താമസിക്കുന്ന വാടക മുറിയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. കോഴിക്കോട് വടകര ജെ ടി എസ് പരിസരത്ത് വെച്ച് വാടക മുറിയിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.

രാജസ്ഥാൻ സ്വദേശിയായ ബാഹുലാലിനെ കൂടാതെ, കൂടുതൽ പേർ ഈ കേസിൽ ഉൾപ്പെട്ടതായാണ് എക്സൈസ് സംഘം നൽകുന്ന വിവരം. രാവിലെ 1.85 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയെ എക്സൈസ് സംഘം പിടികൂടിയിരുന്നു. ഇവരുമായി ഈ സംഘത്തിന് ബന്ധമുണ്ടോ എന്ന് എക്സൈസ് അന്വേഷിച്ച് വരുകയാണ്.
Advertisements

