KOYILANDY DIARY.COM

The Perfect News Portal

കളഞ്ഞുകിട്ടിയ തിരുവാഭരണം മടക്കിനൽകി തൊഴിലുറപ്പു തൊഴിലാളികൾ മാതൃകയായി

ആലപ്പുഴ: ചാരുംമൂട് ക്ഷേത്രത്തിൽനിന്ന്‌ ഒന്നര പതിറ്റാണ്ടുമുമ്പ്‌ നഷ്‌ടപ്പെട്ട തിരുവാഭരണം തൊഴിലുറപ്പ്‌ തൊഴിലാളികൾക്ക്‌ ലഭിച്ചു. ഇത്‌ ക്ഷേത്രം അധികൃതർക്ക്‌ നൽകി. ക്ഷേത്രപരിസരത്ത്‌ ജോലി ചെയ്യുകയായിരുന്ന വള്ളികുന്നം മൂന്നാംവാർഡ് തൊഴിലുറപ്പ്  തൊഴിലാളികളാണ്‌ ആഭരണം കണ്ടെടുത്തത്‌. 

വള്ളികുന്നം കൊച്ചുതുണ്ടിവിളയിൽ കുടുംബക്ഷേത്രത്തിലെ തിരുവാഭരണം 15 വർഷം മുമ്പാണ്‌ നഷ്‌ടമായത്‌.  വാർഷികപൂജക്കുശേഷം ശ്രീകോവിലിലെ പൂവും ഉടയാടയും മാറ്റുന്നതിനൊപ്പം നഷ്‌ടപ്പെട്ടതാണ് ആഭരണങ്ങൾ. ക്ഷേത്രപരിസരത്ത്‌ വിശദമായ പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതാണ്‌ ഇപ്പോൾ ലഭിച്ചത്‌.

 

Share news