സ്വർണ്ണവില കുറഞ്ഞു; പവന് 1,15,680 രൂപ
.
സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണ്ണവിലയിൽ ഇടിവ്. ഇന്നലെ വൈകുന്നേരം 1,15,920 രൂപയായിരുന്ന ഒരു പവൻ സ്വർണ്ണത്തിന്റെ വില ഇന്ന് രാവിലെ 240 രൂപ താഴ്ന്ന് 1,15,680 രൂപയായി. ഒരു ഗ്രാം സ്വർണ്ണത്തിന്റെ വിലയാകട്ടെ 30 രൂപ കുറഞ്ഞ് 14,460 രൂപയായി.

പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ക്രൂഡ് ഓയിൽ വിലയും ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും നിക്ഷേപകർ വളരെ കരുതലോടെയാണ് സ്വർണ്ണവിപണിയിൽ ഇടപ്പെട്ടത്. അമേരിക്കൻ ഫെഡറൽ റിസേർവ് പലിശനിരക്കിനെ സംബന്ധിച്ചുള്ള തീരുമാനം ഉടൻ അറിയ്ക്കുമെന്നതും സ്വർണ്ണവിലയെ സ്വാധീനിച്ചു. ഡോളർ കരുത്തോടെ തുടരുന്നതും അമേരിക്കൻ ഫെഡറൽ റിസേർവ് പലിശനിരക്കിൽ മാറ്റം വരുത്താനുള്ള സാധ്യത വിരളമായതും സ്വർണ്ണവിലയിൽ കടിഞ്ഞാണിട്ടിട്ടുണ്ട്.
Advertisements




